കൊട്ടിയൂർ അമ്പലത്തിലെ എക്സിക്യൂട്ടീവ് ഓഫീസറെ മർദ്ദിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ



കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസറെ മർദ്ദിച്ചതായി പരാതിയെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ സ്വദേശിയായ അമൃതേഷ് (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.

കൊട്ടിയൂർ ക്ഷേേത്രത്തിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന അമൃതേഷിനെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

എക്സിക്യൂട്ടീവ് ഓഫീസറുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ മർദ്ദനം നടന്നതായാണ് പരാതി. സംഭവത്തെ തുടർന്ന് കൊട്ടിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.


Post a Comment

0 Comments