വൈത്തിരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ദുരന്തനിവാരണ ജീവരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധവും പരിശീലന മാതൃകയും സംഘടിപ്പിച്ചു

 



വൈത്തിരി:വൈത്തിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധം പദ്ധതിയുടെ ഭാഗമായി  എൻഎസ്എസ് വളണ്ടിയർമാർക്കു വേണ്ടി നാട്ടിലെ ദുരന്ത സാധ്യതകളെക്കുറിച്ചും ദുരന്ത അനുഭവങ്ങളെ കുറിച്ചും ദുരന്തനിവാരണ ജീവരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും  അവബോധവും പരിശീലന മാതൃകയും സംഘടിപ്പിച്ചു.   കേരള ഫയർ ആൻഡ് റെസ്‌ക്യു വകുപ്പിലെ സീനിയർ ഫയർമാൻ  സുജയ് ശങ്കർ PS, ഫയർമാൻ  ബിബീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ  അഗ്നിരക്ഷാ ഉപകരണങ്ങൾ, സിപിആർ, തുടങ്ങിയവയെ കുറിച്ച് കൃത്യമായ പരിശീലനം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജൻ എംസി, പ്രിൻസിപ്പാൾ റസീന.കെ, സീനിയർ അസിസ്റ്റന്റ് മുജീബ്, സ്റ്റാഫ് സെക്രട്ടറി ആബിദ്. പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

0 Comments