ശിശു ദിനത്തിൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അയ്യങ്കുന്ന് പഞ്ചായത്തു മെമ്പർ ജോസഫ് വട്ടുകുളം പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സി ചാക്കോ,ബേബി ചിറ്റേത്ത്, ബിജോയ് വട്ടുകുളം,സിനോജ് കളരൂപാറ,റെന്നി ആലപ്പാട്ട്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്,സെബാസ്റ്റ്യൻ കെ വി,ബിജു കലയക്കാട്ടിൽ, ലിജോ ചോളിയിൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

0 Comments