നിർമ്മല മാതാ പബ്ലിക് സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു

 


ബത്തേരി:നിർമ്മല മാതാ പബ്ലിക് സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടിനെ കുറിച്ച് നേരിട്ട് അറിയാൻ പഠനയാത്ര സംഘടിപ്പിച്ചു. ഈ തലമുറയിലെ കുട്ടികൾക്ക് ജനസംരക്ഷണ മേഖലകളെ കുറിച്ചും പൊതുസംവിധാനങ്ങളെക്കുറിച്ചും അറിവ് പകരാനാണ് ഇത് സംഘടിപ്പിച്ചത്. 1990ല്‍ ആരംഭിച്ച ബത്തേരി പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികളെക്കുറിച്ച് പോലീസിൽ നിന്ന് പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങളെക്കുറിച്ചും സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ ശ്രീകാന്ത് എസ് നായർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ട്രാഫിക് പോലീസ് മേധാവി എം കെ സാജു ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.

 തുടർന്ന് വയനാട് ഡിസ്ട്രിക്ട് ഫോറസ്റ്റ് സ്റ്റേഷൻ ബയോളജിസ്റ്റായ ഡോക്ടർ വിഷ്ണു . ഒ വയനാട് വന്യജീവി സങ്കേതത്തിലെ വകഭേദങ്ങളെക്കുറിച്ചും. വന സമ്പത്തിനെക്കുറിച്ചും ഗോത്രവർഗ്ഗത്തെ കുറിച്ചും വൃക്ഷസമ്പത്തിനെ കുറിച്ചും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു 

തുടർന്ന് തപാൽ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കത്തുകളും മറ്റും പാഴ്സലുകളും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നതിനെക്കുറിച്ചും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സീനിയർ സൂപ്രണ്ട്  ശാരദ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.

     പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ പ്രിൻസിപ്പൽ ഡോക്ടർ ഗീതാ തമ്പി അധ്യാപികയായ  ഷീന എന്നിവർ പങ്കെടുത്തു. നല്ല പാഠം കോഡിനേറ്റർമാരായ ഹിൽഡാ തോമസ്, ലിനെറ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments