കല്‍പ്പറ്റ: ഇന്‍ഫാം കോഴിക്കോട്, വയനാട് കാര്‍ഷിക ജില്ലാ നിര്‍വാഹക സമിതി യോഗം ചേലോട് ഫാക്ടറി ഹാളില്‍ ചേര്‍ന്നു. ഇന്‍ഫാം മലബാര്‍ മേഖല ഡയറക്ടര്‍ ഫാ.ജോസ് പെണ്ണാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷക മുന്നേറ്റം ഇന്‍ഫാമിലൂടെ, കര്‍ഷകക്കൂട്ടായ്മയുടെ ആവശ്യകത എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അദ്ദേഹം പ്രഭാഷണം നടത്തി. കോഴിക്കോട്, വയനാട് കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ.ജയ്‌സണ്‍ കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡാനി, ഫാ.ഫ്രാന്‍സന്‍, ഇന്‍ഫാം വയനാട് മേഖല പ്രസിഡന്റ് സാബു മറ്റക്കാട്, സെക്രട്ടറി ജിജോ റാഫേല്‍, ജോയിന്റ് സെക്രട്ടറി സൗമ്യ സാബു എന്നിവര്‍ പ്രസംഗിച്ചു.

0 Comments