മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യൻ നിരയിലെ പ്രധാന ആകർഷണം. ഫിനിഷർ റിങ്കു സിംഗിനും സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനും പകരക്കാരായി സഞ്ജു സാംസണും വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലും പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. പുതിയ റോളിൽ എത്തുന്ന സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി പ്രവർത്തിക്കുന്നതിനൊപ്പം അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയും ചെയ്യും. മോശം ഫോമിലാണെങ്കിലും അഭിഷേക് ശർമ്മയെയും തിലക് വർമ്മയെയും ടീമിൽ നിലനിർത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചു.
ക്രീമർ പുറത്തായപ്പോൾ ടിനോട്ടേണ്ട മാപോസ ടീമിലെത്തി. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ സി.വി, ജസ്പ്രീത് ബുമ്ര എന്നിവരാണുള്ളത്. സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെയും ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
0 Comments