വെള്ളമുണ്ട: മാനന്തവാടി സബ് ജില്ലാ സ്കൂൾ കായികമേളയിൽ സർവോദയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മികച്ച വിജയം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനവുംഎൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി സ്കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു.
കഴിഞ്ഞ മാസങ്ങളായി വിദ്യാർത്ഥികൾ കാഴ്ചവച്ച ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഈ വിജയം കൈവരിച്ചത്. കായിക അദ്ധ്യാപകൻ ജിജോ മത്തായിയുടെയും ATHLE അക്കാദമി അത്ലറ്റിക്സ് കോച്ച് ഷാജഹാൻ മാഷ് പനമരത്തിന്റെയും നേതൃത്വത്തിലാണ് കുട്ടികൾ മികച്ച പരിശീലനം നേടിയത്.

0 Comments