ബ്ലാത്തൂരിൽ കശുമാവിൻ തോട്ടത്തിൽ രണ്ടു പേർ മരിച്ച നിലയിൽ





ഇരിക്കൂർ: ബ്ലാത്തൂർ മുല്ലച്ചേരിയിൽ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി ഇഞ്ചിക്കാലിൽ നാരായണൻ (72), മണ്ണേരി ഉന്നതിയിലെ ചീകണ്ടി സുമ (47) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുമയെ ഷെഡ്ഡിലും നാരായണനെ സമീപത്തുള്ള മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

 ഉളിക്കൽ പോലീസ് ഇൻസ്പെക്ടർ വി.എം.ഡോളി, ഇരിക്കൂർ സ്റ്റേഷനിലെ എസ്ഐമാരായ അബ്‌ദുൾ നാസർ, എം.സി.മനോഹരൻ എന്നിവർ അടങ്ങുന്ന സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതരായ കണ്ണൻ-പൈതൽ എന്നിവരുടെ മകനാണ് നാരായണൻ. ഭാര്യ: സുശീല. മക്കൾ: സുജില, സുധിഷ്, സുനിത. സഹോദരങ്ങൾ: പരേതരായ കല്യാണി, മാധവി.

മണ്ണേരി ഉന്നതിയിലെ പരേതനായ കെ ബാലന്റെ ഭാര്യയാണ് സുമ. മക്കൾ: ഭാവന, അമ്മു, കാവ്യ.



Post a Comment

0 Comments