ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എം എ സുരേഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ പ്രസന്ന ശശീന്ദ്രൻ , വി ടി ബേബി , കെ വി ശശി , ഫെബിൻ എം എസ് , പ്രശാന്ത് ടി യു , ബിന്ദു മണികണ്ഠൻ , രമണി പി എസ്, പ്രീതി സുരേന്ദ്രൻ എന്നിവരെയാണ് ആദരിച്ചത്. പ്രിൻസിപ്പാൾ കെ കെ സുധാകരൻ , സീനിയർ അധ്യാപകരായ എം ജി ബിജു , ജോർജ് പി പി , ടാലൻ്റ് നർച്ചർ കോർഡിനേറ്റർ പ്രശാന്തൻ കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ ദിനേശൻ നന്ദി രേഖപ്പെടുത്തി.

0 Comments