താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

 


കോഴിക്കോട് താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെ തർക്കം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമണം നടത്തുകയായിരുന്നു. കാവിലെ ശൂലവും കോമരത്തിന്റെ വാളും ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments