സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ

 



തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ ഇന്ന് (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച‌ തുടങ്ങും.

പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സംസ്ഥാനത്തുടനീളമുള്ള 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

Post a Comment

0 Comments