കേളകത്ത് മൂർച്ചിലക്കാട്ടമ്മയ്ക്ക് ആയിരങ്ങളുടെ പൊങ്കാല

 



കേളകം: മലബാറിലെ ആറ്റുകാൽ എന്നറിയപ്പെടുന്ന കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവവും പൊങ്കാല സമർപ്പണവും നടന്നു.ക്ഷേത്രം മേൽശാന്തി എൻ.എസ് ശർമ്മ ശാന്തികൾ പണ്ഡാര അടുപ്പിൽ നിന്നു തീ പകർന്നു നൽകിയതോടെയാണ് പൊങ്കാല സമർപ്പണം ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പൊങ്കാല സമർപ്പണത്തിനു നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.മംഗല്യ സൗഭാഗ്യത്തിനും ദീർഘ സൗമംഗല്യത്തിനും സന്താനലബ്ദിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി സ്ത്രീകൾ വ്രതാനുഷ്ഠാനത്തോടെ പങ്കെടുത്ത ചടങ്ങാണ് പൊങ്കാല.

ക്ഷേത്രം ഭാരവാഹികളായ, കെ.വി.അജി, റോയി പാലോലിക്കൽ ,ഹരീന്ദ്രൻ ആലപ്പാട്ട് എന്നിവർ പൊങ്കാലയ്ക്ക് നേതൃത്വം നൽകി

Post a Comment

0 Comments