തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ;ഹ്യൂമൺ റൈറ്റ്സ് ഫോറം




കൽപ്പറ്റ: നിത്യവൃത്തിക്കായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം (എച്ച്ആർ എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ലിസ്സി ടോമി. വയനാട് ജില്ലാ വഴിയോരകച്ചവട കൂട്ടായ്മയുടെ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മനുഷ്യാവകാശ ലംഘനനങ്ങൾക്കെതിരെ ദേശീയ തലത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ'. ജില്ലാ ജനറൽ സെക്രട്ടറി ഉസ്മാൻ അഞ്ചുകുന്ന് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. വഴിയോര കച്ചവട കൂട്ടായ്മ ജില്ലാ കൺവീനർ ഷബീബ് മുസ്ല്യാർ, ജില്ലാ പ്രസിഡണ്ട് റസാഖ് സെക്രട്ടറി ജയേഷ് എന്നിവരും സംസാരിച്ചു.

Post a Comment

0 Comments