കൊട്ടിയൂർ:കൊട്ടിയൂർ ബോംബെ മലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മലാനെ വന്യജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി.കൊട്ടിയൂർ ബോംബെ മലയിലെ മറ്റത്തിൽ ഷാജി എന്ന ആളുടെ സ്ഥലത്താണ് മലാനെ വന്യജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.മലാനെ ആക്രമിച്ചത്കടുവയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണെന്നും പ്രദേശവാസികൾ ആരോപിച്ചു, കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് സ്ഥലം സന്ദർശിച്ച കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം ആവശ്യപ്പെട്ടു.

0 Comments