പുൽപള്ളി :എച്ച് പി വി വാക്സിനേഷൻ സ്ഥാപനതല ഉദ്ഘാടനം പുൽപള്ളി സി എച്ച് സി യിൽ നടന്നു . ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി നരിവേലിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ അതുൽ സോമൻ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജു, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സെലിൻ, പ്രേംജി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എ കെ മനോജ് സ്വാഗതവും പി എച്ച് എൻ വിജയകുമാരി നന്ദിയും പറഞ്ഞു.പരിപാടിയിൽ ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

0 Comments