കൽപ്പറ്റ: കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം വിവേകാനന്ദൻ മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥനെ മെമെന്റോ നൽകി ആദരിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് മുൻസിപ്പാലിറ്റിയിലെ 30 ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ജനപ്രതിനിധികളെയും ആദരിച്ചു. ചെയർപേഴ്സൺ പി വിശ്വനാഥൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി സതീഷ് , ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമമദ് റാഫില്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ടി വർഗീസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ജി ബീന , കൗൺസിലർമാരായ പി ഗീത , എം പി നവാസ്, ഷമീർ ഒടുവിൽ , പി ടി എ വൈസ് പ്രസിഡണ്ട് വിനീത്കുമാർ , സ്കൂൾ ഹെഡ്മാസ്റ്റർ കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

0 Comments