ബുൾഡോസറുകൾ ഉരുളാത്ത രണ്ട് സംസ്ഥാനങ്ങളേയുള്ളൂ, തമിഴ്നാടും കേരളവും; മന്ത്രി എംബി രാജേഷ്

 



തിരുവനന്തപുരം: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലെയും ബുൾഡോസർരാജിനെതിരെ മന്ത്രി എംബി രാജേഷ്. ഇന്ത്യയിൽ വർഗീയ ബുൾഡോസറുകൾ ഉരുളാത്ത രണ്ട് സംസ്ഥാനങ്ങൾ ഇടതുപക്ഷ കേരളവും തമിഴ്നാടുമാണെന്ന് അദ്ദേഹം പറഞ്ഞു. അവർ കൂരകൾ ഇടിച്ചു നിരത്തുന്ന സമയത്ത് നാം വീടുകൾ പടുത്തുയർത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ബുൾഡോസറുകൾ നിർത്താതെ ഉരുളുകയാണ്. ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കൂരകൾക്കു മേലെ ബിജെപിയുടെ ഗുജറാത്തും യുപിയും മധ്യപ്രദേശും ഡൽഹിയും കോൺഗ്രസിൻ്റെ കർണാടകയും കടന്ന് ഇപ്പോഴിതാ തെലങ്കാനയിലും ബുൾഡോസറുകൾ നിസ്സഹായരായ മനുഷ്യരുടെ കൂരകൾ നിരപ്പാക്കിയിരിക്കുന്നു. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ ബുൾഡോസർ പ്രയോഗം കണ്ണിൽ ചോരയില്ലാതെ നടത്തിയത് കോൺഗ്രസ് സർക്കാർ ആയിരുന്നെന്നും എംബി രാജേഷ് പറഞ്ഞു.


Post a Comment

0 Comments