'പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ല, ഒരാളെയും വിലകുറച്ച് നേതൃത്വം കാണില്ല'; ടി.പി രാമകൃഷ്ണൻ




 തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments