തിരുവനന്തപുരം: മന്ത്രിസഭയിലെ മുഴുവൻ സിപിഎം മന്ത്രിമാരെയും ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം. വീണ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം സിപിഎം തള്ളി. ആറന്മുളയിൽ വീണാ ജോർജും, തവനൂരിൽ കെ.ടി ജലീലും മത്സരിക്കും.
അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും രാവിലെ എകെജി സെന്ററിലാണ് യോഗം. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ വലിയ എതിർപ്പ് ജില്ലയിൽ നിന്ന് ഉയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ ഇതാരെങ്കിലും ഉന്നയിക്കുമോ എന്ന് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള കെ.കെ ശൈലജയുടെ മാറ്റവും ചർച്ചയ്ക്ക് വന്നേക്കും. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന പട്ടിക നാളെ എല്ലാ ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്യും. മറ്റന്നാൾ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തോടെ സ്ഥാനാർഥി നിർണയം അന്തിമമാകും. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാത്രം സ്ഥാനാർഥികളെ ഔദ്യോഗികമായി രംഗത്തിറക്കിയാൽ മതിയെന്നാണ് സിപിഎം തീരുമാനം

0 Comments