കൊട്ടിയൂർ:കൊട്ടിയൂർ നീണ്ടുനോക്കി ടൗണിലും പരിസര പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളം നിലച്ചിട്ട് മാസങ്ങൾ.വീടുകളിൽ ഉപയോഗിക്കുന്നത് തോടിലെ പ്രദേശവാസികൾ പറഞ്ഞു. കുടിക്കുവാൻ സമീപത്തെ പള്ളിയുടെ കിണറിൽ നിന്നും മറ്റ് ആവശ്യങ്ങൾക്കായി തോട്ടിലെ വെള്ളവുമാണ് ഉപയോഗിക്കുന്നതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു.
അതേസമയം സംഭവത്തിൽ ജല അതോറിറ്റിയുമായി ബന്ധപ്പെട്ടെന്നും ഉടൻ ശരിയാക്കാം എന്ന് മറുപടി നൽകുന്നതല്ലാതെ ജല അതോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പഞ്ചായത്ത് മെമ്പർ റെയ്സൺ പറഞ്ഞു.
ഈ സാഹചര്യം തുടരുകയാണെങ്കിൽ വിഷയവുമായി ബന്ധപ്പെട്ട് സമരപരിപാടികളെ കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Comments