പ്രശസ്ത ഗായിക ആശ ഭോസ്‍ലെ അന്തരിച്ചു

 




മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‍ലെ അന്തരിച്ചു. 92 വയസായിരുന്നു. അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ സഹോദരിയാണ്. 800ലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

1933 സെ­പ്­റ്റംബര്‍ 8നാണ് പ­ണ്ഡി­റ്റ് ദീ­ന­നാ­ഥി­ന്റെ നാ­ലു മ­ക്ക­ളില്‍ ഒ­രാളായി ആശയുടെ ജനനം. മ­ജ്­ഹാ ­ബാല എ­ന്ന മ­റാ­ത്തി സി­നി­മ­യി­ലാ­ണ് ആ­ശ ആ­ദ്യ­മാ­യി പാ­ടി­യ­ത്. 1952 ലെ സം­ഗ് ­ദില്‍ എ­ന്ന ചി­ത്ര­ത്തോ­ടു കൂ­ടി ആ­ശ ഒ­രു ഗാ­യി­ക­യാ­യി ആരാധകരുടെ മ­ന­സ്സില്‍ പ്ര­തിഷ്ഠ നേ­ടി. അ­തി­നു ശേ­ഷം ബി­മല്‍ റോ­യി­യു­ടെ പ­രി­ണീ­ത, രാ­ജ്­കു­മാ­റി­ന്റെ ബൂ­ട്ട് പോ­ളി­ഷ് തുട­ങ്ങി ചി­ത്ര­ങ്ങ­ളിലെ ഗാനങ്ങളിലൂടെ ആശ ബോളിവുഡിൽ തന്‍റെ കസേരയുറപ്പിച്ചു.

പതിനാലു വയസുള്ളപ്പോൾ 30 കാരനായ ഭോസ്ലെയെ ആശ വിവാഹം കഴിച്ചു. എന്നാൽ ഭോ‌സ്ലെയുമായുള്ള ജീവിതം ദു-രിതപൂർണമായിരുന്നു. അധികം താമസിയാതെ അവർ വിവാഹ ബന്ധം വേർപ്പെടുത്തി മൂന്നുകുട്ടികളുമായി തിരി-കെ വന്നു. തന്റെ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ലതയും ഒ.പി നയ്യാറും തമ്മിലുള്ള അസ്വാ-രസ്യം ആശക്ക് തുണയായി എന്നു തന്നെ പറയാം. ഈ കൂട്ടുകെട്ടിൽ നിരവധി മനോ-ഹരഗാനങ്ങൾ പിറന്നു. മറ്റുള്ള സംഗീത സം-വിധായകർ ആശക്ക് അവസരങ്ങൾ നൽ-കാതിരുന്ന കാലത്ത് നയ്യാർ ആശയെ ആ-ത്മവിശ്വാസമുള്ള ഒരു ഗായികയാക്കി വ-ളർത്തി. എന്നാൽ താമസിയാതെ നയ്യാർ ആശയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പി-ച്ചു. പ്രാണ് ജായേ പർ വചൻ ന ജായേ എ-ന്ന ചിത്രത്തിൽ ചെയ്ൻസെ ഹം കോ കഭി ആപ്നേ ജീനേ ന ദിയ എന്ന ഗാനമാലപി-ച്ചാണ് ആശ നയ്യാറിന്റെ ജീവിതത്തിൽ നി-ന്നും പടിയിറങ്ങിയത്.

രാഹുൽ ദേബ് ബർമനെ കാണുമ്പോൾ ആ-ശ പ്രശസ്തയായ ഒരു ഗായികയായി മാറി-യിരുന്നു. ഒ പി നയ്യാർ/ഖയ്യാം/രവി എസ് ഡി ബർമ്മൻ എന്നീ മികച്ച സംഗീത സംവിധാ-യകരുമായി ഒന്നിച്ച പ്രവർത്തിച്ച ആശയും ആർ ഡി ബർമനും എഴുപതുകളിൽ സംഗീ-തം കൊണ്ട് യുവാക്കളെ ഇളക്കിമറിച്ചു.

ഗസലിനൊപ്പം റോക്ക്/ഡിസ്ക്‌കോ/ കാബ-റേ എന്നിവയും ഇവർ ആരാധകർക്ക് നൽകി. കാരവനിലെ പി യാ തൂ അബ്തോ ആജാ അതായിരുന്നു ആ കാലഘട്ടത്തിന്റെ സിഗ്നേച്ചർ ഗാനം. ഹരേ രാമ ഹരേ കൃഷ്-ണയിലെ ദമ്മറോ ദം/അപ്‌ന ദേശിലെ ദുനി-യാ മേ/യാദേം കി ബാരാത്തിലെ ചുരാലി-യാ ഹെ തും നെ ജോ ദിൽ കൊ എന്നിവ ഇവർ നൽകിയ അമൂല്യ രത്നങ്ങളാണ്. മേരാ കുച്ച് സാമാൻ/കത്ര എന്നിവയും രാ-ഹുൽ ആശാ കോമ്പിനേഷനുകളാണ്. 1980 ൽ ഇവർ വിവാഹിതരായി.

ഇളയരാജ, അനുമാലിക്, എ.ആർ റഹ്മാൻ തുടങ്ങി പുതിയ സംഗീത സംവിധായകരുടെ കൂടെയും ആശ പാടി. ദിൽ പഡോസി ഹെ, ജാനം സംഝാകരോ, കഭി തോ നസർ മിലാവോ എന്നിവ ആശയുടെ പ്രശസ്‌ത ആൽബങ്ങളാണ്.

Post a Comment

0 Comments