'ഇനി ഹോർമൂസ് ‌ഞങ്ങൾ തുറക്കും', പാക് മധ്യസ്ഥയിൽ നടന്ന പരാജയപ്പെട്ട ചർച്ചയ്ക്ക് പിന്നാലെ ട്രംപ്

 



40 ദിവസം നീണ്ടു നിന്ന ഇസ്രയേൽ - യുഎസ് സംയുക്ത ഇറാൻ ആക്രമണം, പാക് മധ്യസ്ഥയിൽ നടന്ന ചർച്ചയ്ക്കായി രണ്ടാഴ്ചത്തെ വെടി നിർത്തലിലായിരുന്നു. എന്നാൽ, ഇസ്ലാമാബാദിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് രണ്ടാം ദിവസത്തെ ചർച്ച ഒഴിവാക്കി യുഎസിലേക്ക് തിരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ച‍ർച്ചയിൽ ഒരു ധാരണയുമുണ്ടായിട്ടില്ലെന്നാണ് യുഎസിലേക്ക് പുറപ്പെടും മുമ്പ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുദ്ധത്തിന് തുടക്കം കുറിച്ച യുഎസിന്‍റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെന്നായിരുന്നു ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്

Post a Comment

0 Comments