പാലക്കാട്: പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കതിരെ കേസെടുത്ത് പൊലീസ്. ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയ്ക്കെതിരെയാണ് കേസ്. ലൈസൻസിയായ ബിനോയ് ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവമ്പാടിയുടെ പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പാറമേക്കാവിന്റെ പടക്കനിർമാണശാലയിൽ പരിശോധന നടത്തിയത്. തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് ലൈസൻസിയായ ബിനോയ് ജേക്കബ്.
.jpeg)
0 Comments