മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടം; പൂരം നടത്തിപ്പ് തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന്

 



തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കലക്ട്രേറ്റിലാണ് യോഗം ചേരുക. മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നിലപാട് അറിയിക്കും. പൂരം ആചാരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകട മേഖലയിൽ പൊലീസിന്റെ പരിശോധന ഇന്നും തുടരും. ഫോറൻസിക് വിദഗ്ധർക്കൊപ്പം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗവും പരിശോധന നടത്തും. വെടിക്കെട്ട് ദുരന്തത്തിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം, ഇനി ആരുടെയെങ്കിലും ശരീരഭാഗങ്ങൾ സമീപത്ത് തെറിച്ച് കിടക്കുന്നുണ്ടോ എന്നും പരിശോധിക്കും.

Post a Comment

0 Comments