ഹോർമുസിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം

 



ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഐആർജിസി വ്യക്തമാക്കി. ഇന്ന് മൂന്നാമത്തെ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിനോട് നങ്കൂരമിടാൻ ഐആർജിസി നിർദേശിച്ചിരിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

കണ്ടെയ്‌നർ ഷിപ്പുകളായ എംഎസ്‌സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നിവയാണ് ഐആർജിസി പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് തിരിച്ചുവിട്ടു. അതിൽ പാനമയുടെ പതാക വഹിച്ച കപ്പലാണ് എംഎസ്‌സി ഫ്രാൻസെസ്ക ലൈബീരിയയുടെ പതാക വഹിച്ച ഗ്രീക്ക് കമ്പനിയുടെ കപ്പലാണ് എപാമിനോണ്ടാസ്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്

Post a Comment

0 Comments