കൊളക്കാട്: കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ പുതു ഞായർ ആചരണവും, കുരിശുമല തീർത്ഥാടനവും നടന്നു.
പുതുഞായറാഴ്ച പുലർച്ചെ ദിവ്യകാരുണ്യ ആരാധനയും, തുടർന്ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനിയുടെ നേതൃത്വത്തിൽ ക്രൂശിതനോടൊപ്പം കുരിശുമലയിലേക്ക് കുരിശുമല തീർഥാടനവും നടന്നു . പുലർച്ചെ 5 ന് കുരിശുമലയിൽ പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും നടന്നു.
കുരിശുമലയിലെയും , താഴത്തെയും പള്ളികളിൽ ഫാ.ജേക്കബ് കീക്കരിക്കാട്ടിൽ സി എം ഐ, ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, ഫാ. കിരൺ പടമാട്ടുമ്മൽ ,ഫാ. ഇമ്മാനുവൽ കണ്ടത്തിൽ, ഫാ. ആന്റണി അമ്പാട്ട്, ഫാ. ആന്റണി പെരുമ്പള്ളിക്കുന്നേൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു.
രാവിലെ നടന്ന ക്രൂശിതനോടൊപ്പം കുരിശുമലയിലേക്ക് കുരിശിന്റെ വഴിക്കും തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനക്കും, തിരുകർമ്മങ്ങൾക്കും തലശ്ശേരി അതിരൂപത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിച്ചു, തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വിവിധ ഇടങ്ങളിൽ കുടിവെള്ളവും, പഴങ്ങളും വിതരണം ചെയ്തിരുന്നു.

0 Comments