2 യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടന്നു, വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കുമെന്ന് ട്രംപ്

 



വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പരാജയപ്പെട്ടതിന് പിന്നാലെ, അതിശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കുമെന്നും ഇറാൻ വൈകാതെ തന്നെ ചർച്ചാമേശയിലേക്ക് തിരിച്ചെത്തുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിക്കേണ്ടി വരുമെന്നും അവരുടെ പക്കൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

0 Comments