തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ നിർണായക തീരുമാനമായി. ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ കർശനമാക്കുന്നതിന്റെ ഭാഗമായും വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി പൂരം നടത്താനാണ് ധാരണയായിരിക്കുന്നത്.
പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ കുടമാറ്റത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ വലിയ തോതിലുള്ള കുടമാറ്റത്തിന് പകരം പ്രൗഢി കുറച്ച് ചെറിയ രീതിയിൽ മാത്രമായിരിക്കും ഇത്തവണ കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട് ആചാരപരമായ ആഘോഷങ്ങൾ മുടങ്ങാതെ കൊണ്ടുപോകാനാണ് ദേവസ്വങ്ങളും ഭരണകൂടവും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.
കുടമാറ്റം ഒഴിവാക്കാൻ കഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ ഉന്നതതല യോഗത്തിൽ അറിയിച്ചു. 15 ആനകളെ അണിനിരത്തി കുടമാറ്റം നടത്താൻ അണിനിരത്തി കുടമാറ്റം നടത്താൻ യോഗം അനുമതി നൽകി. ഇലഞ്ഞിത്തറ മേളം, ചെറുപൂരങ്ങൾ, മഠത്തിൽ വരവ് തുടങ്ങി തൃശൂർ പൂരത്തിന്റെ മുഴുവൻ ചടങ്ങുകളും നടത്തും.
വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം ഇന്ന് രാവിലെ നിർദേശം വച്ചിരുന്നു. എന്നാൽ നിയമപരമായും സാങ്കേതികപരമായും പ്രശ്നങ്ങൾ വെടിക്കെട്ട് ഈ സാഹചര്യത്തിൽ നടത്താനാവില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ടിന് വേണ്ടി തയാറാക്കിയ സാമഗ്രിഹികൾ സീൽ ചെയ്തിരിക്കുകയാണ്.
മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 24 വരെ ദുഖാചരണം നടത്താൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ പറയെടുപ്പ് ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. പൂരത്തിന്റെ ഭാഗമായുള്ള ചമയ പ്രദർശനം ഒരു ദിവസമായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്.

0 Comments