ഭാരത സെന്‍സസ് 2027 ന്റെ ഭാഗമായി ഫീല്‍ഡ് ലെവല്‍ പരിശീലകര്‍ക്കുള്ള പരിശീലന പരിപാടി ജില്ലയില്‍ പൂര്‍ത്തിയായി. എ.ഡി.എം കലാഭാസ്‌കര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ്, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ മൂന്ന് ബാച്ചുകളിലായി നടന്ന പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള 94 അധ്യാപകര്‍ പങ്കെടുത്തു. ജില്ലയിലെ എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി താലൂക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ മെയ് 28ന് ആരംഭിക്കും.
കേരളത്തില്‍ സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ടം ജൂലൈ ഒന്നു മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍ ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസും നടക്കും. രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ ആരംഭിക്കും. ജൂണ്‍ 15 മുതല്‍ ജൂണ്‍ 30 വരെ ജനങ്ങള്‍ക്ക് അവരുടെ വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താന്‍ കഴിയുന്ന സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനവും ലഭ്യമാകും.

0 Comments