പാളയത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പൊലീസിന്; എ എ റഹീം എം പി




 തിരുവനന്തപുരം: പാളയത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പൊലീസിനാണെന്ന് എ എ റഹീം എം പി. പൊലീസ് ഏകപക്ഷീയമായി പെരുമാറി , പൊലീസിന്റെ ബലത്തിൽ കെഎസ്‌യുക്കാർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ആദ്യം മുതൽ അവസാനം വരെ ഏകപക്ഷീയമായി തന്നെയാണ് പെരുമാറിയത് എ എ റഹീം പറഞ്ഞു.

ഇവിടെ ഈ സംഘര്‍ഷം മുഴുവന്‍ ക്ഷണിച്ച് വരുത്തിയത് കെഎസ്‌യു മാത്രമല്ല, പൊലീസും കൂടിയാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിചാര്‍ജ് നടത്തി. അങ്ങനെ ചെയ്താല്‍ പിരിഞ്ഞുപോകുന്നവരാണ് എസ്എഫ്‌ഐക്കാരെന്ന് കരുതിയോ എന്നു എ എ റഹീം ചോദിച്ചു.

ഇന്നലെ രാത്രിയാണ് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

Post a Comment

0 Comments