ഡോ. എ. കൗശിഗന്‍ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍




 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) ഡോ. എ. കൗശിഗനെ നിയമിച്ചു. മുന്‍ സിഇഒ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ എ. കൗശിഗന്‍. നാല് പേരുടെ പട്ടിക നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡോ. വീണ എന്‍. മാധവന്‍, ഡോ. കെ. വാസുകി, ടി.വി അനുപമ എന്നിവരായിരുന്നു മറ്റുള്ളവര്‍. ഇതില്‍ നിന്നാണ് ഡോ എ. കൗശിഗനെ തിരഞ്ഞെടുത്തത്.

തമിഴ്‌നാട് സ്വദേശിയായ കൗശിഗന്‍ നിലവില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments