തവിഞ്ഞാൽ-നെല്ലിയോടി വനപാത തുറക്കണം; റേഞ്ച് ഓഫീസറോട് സണ്ണി ജോസഫിന്റെ കടുത്ത നിലപാട്

 



കൊട്ടിയൂർ: തവിഞ്ഞാൽ-നെല്ലിയോടീ വനത്തിലൂടെയുള്ള റോഡ് ഭക്തർക്കായി തുറക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ചർച്ചയിൽ, റോഡ് തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന് അറിയിച്ച കൊട്ടിയൂർ റേഞ്ച് ഓഫീസറോട് കടുത്ത നിലപാടുമായി സ്ഥലത്തെ എം.എൽ.എയും കേരള വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്.വിഷയത്തിൽ റോഡ് തുറക്കണം,നിങ്ങൾ മറ്റൊന്നും പറയണ്ട, ബാക്കി കാര്യങ്ങൾ ഞങ്ങൾ വനം മന്ത്രിയോട് നേരിട്ട് സംസാരിച്ചുകൊള്ളാം, എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭക്തജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കാലതാമസം കൂടാതെ റോഡ് തുറക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

വൈശാഖ മഹോത്സവ കാലത്ത് ആയിരക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ, വനപാത തുറക്കേണ്ടത് അത്യാവശ്യമാണെന്ന ആവശ്യം തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് ആണ് മുന്നോട്ടുവെച്ചത്. കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്ന വിവിധ വകുപ്പുകളുടെ പഞ്ചായത്തുകളുടെയും അവലോകന യോഗത്തിലാണ് ആവശ്യം ഉയർന്നത്. വടകര കൊയിലാണ്ടി ഭാഗത്തുള്ള ലക്ഷക്കണക്കിന് ഭക്തനാണ് ഈ വഴി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുക. ഇത് വലിയ ഗതാഗത കുരുക്കൊഴിവാക്കുന്നതിന് പരിഹാരമാകും

Post a Comment

1 Comments

  1. അമ്പായത്തോട് തലപുഴ ചുരമില്ലാ പാത തുറക്കുന്നതിൻ്റെ പ്രസക്തി ഇല്ലാതാക്കാനും ഈ ആവശ്യത്തെ മരവിപ്പിക്കാനും പ്രായോഗി മല്ലാത്താത്ത ബദൽ നിർദേശങ്ങൾ ഉന്നയിച്ചുകൊണ്ട് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പുതിയ റോഡ് ആവശ്യങ്ങൾ ഒരിക്കലും ഉൽസവ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം ആവില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവും ഉള്ള റോഡുകൾ അല്ല ഉൽസവകാല വാഹന ഗതാഗതം വഴി തിരിച്ചുവിടാൻ ഉപയോഗിക്കണ്ടത്. യാത്രക്കാർക്ക് സുരഷിതമായ യാത്ര ഉറപ്പുവരുത്താൻ ചുരമില്ലാ പാത തന്നെ തുറക്കുക എന്നതാണ് മാർഗ്ഗം. അത് മന:പൂർവമായി കണ്ടില്ലന്ന് നടിക്കുന്നത് ഒരു നാടിനോടും അടുത്ത തലമുറയോടും കൊട്ടിയൂരിൽ എത്തുന്ന ലക്ഷകണക്കിന് ഹൈന്ദവ തീർത്ഥാടകരോടും ഉള്ള പൊറുക്കാനാവാത്ത അപരാധമാണ്.
    🙏

    ReplyDelete