'ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; സിബിഎസ്ഇ വിവാദത്തില്‍ മൗനം വെടിഞ്ഞ് ധര്‍മേന്ദ്ര പ്രദാന്‍



ന്യൂഡല്‍ഹി: സിബിഎസ്ഇ വിവാദത്തില്‍ മൗനംവെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും ഒരാളെയും വെറുതെവിടില്ലെന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനഃപരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒഎസ്എം പൊരുത്തക്കേടുകളുടേയും വിദ്യാര്‍ഥികള്‍ നേരിട്ട അസൗകര്യങ്ങളുടേയും ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു.സ്‌കാന്‍ ചെയ്ത ഉത്തരക്കടലാസുകളുടേയും മൂല്യനിര്‍ണയ പ്രക്രിയയുടെ പേരില്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സമ്മര്‍ദം വര്‍ധിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സിബിഎസ് പരീക്ഷയിലെ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മങ്ങിയ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, മൂല്യനിര്‍ണയം നടത്താത്ത ഉത്തരങ്ങള്‍, പോര്‍ട്ടല്‍ ക്രാഷുകള്‍, പേയ്‌മെന്റ് പ്രശ്‌നങ്ങള്‍, പുനര്‍മൂല്യനിര്‍ണയ പ്രക്രിയയിലെ ആശയക്കുഴപ്പം എന്നിവയെ കുറിച്ച് വിദ്യാര്‍ഥികള്‍ ദിവസങ്ങളോളം പരാതിപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനത്തെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. ലോകമെമ്പാടും ഉപയോഗിക്കുന്ന സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments