നെയ്മർക്ക് പരിക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ




 ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് 2026 തുടങ്ങാനിരിക്കെ ബ്രസീലിന് വലിയ തിരിച്ചടി. സൂപ്പർ താരം നെയ്മർ ജൂനിയറിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മുതൽ മൂന്ന് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലത് കാൽക്കുഴയിലെ പരിക്കിൽ നിന്ന് മുക്തനായി വരുന്ന താരം, ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ രണ്ട് സൗഹൃദ മത്സരങ്ങളിൽ കളിക്കില്ല. കൂടാതെ, ജൂൺ 14ന് ന്യൂജേഴ്‌സിയിൽ വെച്ച് നടക്കാനിരിക്കുന്ന മൊറോക്കോക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിലും താരം കളിച്ചേക്കില്ല.

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കുന്നത് അനുസരിച്ച്, താരം ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്തില്ല. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ തെരേസോപോളിസിലെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയിരിക്കുകയാണ്.

തന്റെ പഴയ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് നെയ്മറിന് പരിക്കേറ്റത്. 2023ന് ശേഷം ദേശീയ ടീമിനായി കളിക്കാതിരുന്ന നെയ്മറിനെ മുഖ്യ പരിശീലകൻ കാർലോ ആൻഞ്ചലോട്ടി അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത്. ആദ്യ മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർ

Post a Comment

0 Comments