തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പ് തല നടപടി ഇന്നുണ്ടായേക്കും. അഞ്ച് പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് സാധ്യത. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടാകുക.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, എസ്.സന്ദീപ് എന്നിവർ നൽകിയ ഹരജി ആലപ്പുഴ സെഷൻസ് കോടതിയാണ് പരിഗണിക്കുക. മർദനമേറ്റ എ.ഡി തോമസ് എംഎൽഎ, അഡ്വ.അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ കേസിൽ കക്ഷി ചേരും. വിഐപി സുരക്ഷ ഡ്യൂട്ടിയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് ചെയ്തത് എന്നാണ് ഗൺമാൻമാരുടെ വാദം.

0 Comments