പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് സർക്കാർ നേതൃത്വം നൽകുന്ന സംസ്ഥാനതല പ്രവേശനോത്സവം നാളെ രാവിലെ 9.30-ന് തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ പ്രവേശനോത്സവത്തിന് കൂടുതൽ നിറം പകരാൻ സാങ്കേതികവിദ്യയുടെ കരുത്തോടെയുള്ള ദൃശ്യാവിഷ്കാരവുമുണ്ട്.
ഗാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിരിയോടെ ആരംഭിക്കുന്ന ദൃശ്യാവിഷ്കാരത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും എഐ സാങ്കേതികവിദ്യയിലൂടെ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
അധ്യയന വർഷത്തിന്റെ തുടക്കം തന്നെ പുതുമയാർന്ന അനുഭവമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നാളത്തെ സ്കൂൾ തുറക്കലോടെ ആരംഭിക്കുന്നത്.
0 Comments