പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു; തിങ്കളാഴ്ച രാവിലെ 10 മണിമുതൽ പ്രവേശനം നേടാം



തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻ്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ 'www.hscap.kerala.gov.in' ൽ ഉള്ള 'Candidate Login-SWS'ലെ 'Second Allot Results' ലിങ്കിലൂടെ ലഭിക്കും. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം ജൂൺ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.

രണ്ടാം അലോട്ട്മെൻ്റ്: വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യം
അലോട്ട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ 'Second Allot Results' എന്ന ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെൻ്റ് ലഭിച്ച സ്‌കുളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെൻ്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

മോഡൽ റെസിഡൻഷ്യൽ, സ്പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ്
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിക്കുന്നു വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം 2026 ജൂൺ 22 ന് രാവിലെ 10 മണി മുതൽ 23 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി തന്നെ സ്‌കുളുകളിൽ പ്രവേശനത്തിന് ഹാജരാകണം. സ്പോർട്‌സ് ക്വാട്ട ഒന്നാം അലോട്ട്‌മെൻ്റ് ഫലവും പ്രസിദ്ധീകരിച്ചു.. അലോട്ട്മെൻ്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്‌സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്രവേശനം 2026 ജൂൺ 22 മുതൽ ജൂൺ 23 വൈകിട്ട് അഞ്ചുമണിവരെ ആയിരിക്കും.

Post a Comment

0 Comments