ഇരിട്ടി: തൊക്കിലങ്ങാടിയിലെ മാനസികരോഗ ആശുപത്രി സിംഹാൻസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലഹരി ചികിത്സാ വിഭാഗവുമായി സഹകരിച്ച് ലോക ലഹരി വിരുദ്ധ ദിനാചരണം ഇരിട്ടി സെൻറ് ജോസഫ്സ് ചർച്ച് പാരിഷ് ഹാളിൽ ജൂൺ 26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെടും. ഇരിട്ടി സെൻറ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി ഉദ്ഘാടനം ചെയ്യും. ഇരിട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിജിത് .വി ഈ ചടങ്ങിൽ മുഖ്യാതിഥിയാകും. ലഹരി വിരുദ്ധ ദിനാചരണത്തിൽ ഇരിട്ടിയിൽ പുതിയതായി ആരംഭിക്കുന്ന എഎ കൂട്ടായ്മ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം കൂത്തുപറമ്പിലെ 'പുനർജനി' എ എ കൂട്ടായ്മയുടെ ഒന്നാം വാർഷികവും ഈ അവസരത്തിൽ സംയുക്തമായി നടക്കും.തൊക്കിലങ്ങാടി സിംഹാൻസ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധ ഡോക്ടർ.സി.വിനീത ടോം,സിംഹാൻസ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റർ സി. അൽഫോൺസ് ടോം, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വിനോദ് കുമാർ.വി തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 7200200159

0 Comments