കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണം; പരിക്കേറ്റവരില്‍ 3 മലയാളികളും

 



കുവൈത്ത് വിമാനത്താളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 3 മലയാളികളും. ഒരു യുവതിക്കും രണ്ട് യുവാക്കള്‍ക്കുമാണ് പരിക്കേറ്റത്.വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇറാന്റെ ആക്രമണത്തില്‍ ആകെ 12 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു.

അതിനിടെ, കുവൈത്തില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് നാല് വിമാന സര്‍വീസുകളുണ്ടായിരിക്കും. കുവൈറ്റ് – തിരുവനന്തപുരം ജെസീറ എയര്‍വെയിസ് JZR411 (വൈകിട്ട് – 5:30),കുവൈറ്റ് – കൊച്ചി JZR405 (വൈകിട്ട് -6:10), കുവൈറ്റ് – കൊച്ചി – കുവൈറ്റ് എയര്‍വേസ് KAC357 – (വൈകിട്ട്- 7:05), കുവൈറ്റ് – തിരുവനന്തപുരം – കുവൈറ്റ് എയര്‍വെയ്‌സ് (രാത്രി 9:45) – എന്നിങ്ങനെയാണ് സര്‍വീസുകള്‍.

Post a Comment

0 Comments