എഫ്സിആർഎ ചട്ടം കർശനമാക്കി; 5 വിഭാ​ഗങ്ങളിലായി 105 തരം പ്രവർത്തനങ്ങൾ, ഏത് വിഭാ​ഗമെന്ന് വ്യക്തമാക്കണം

 

ദില്ലി: വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കിയതോടെ ഇനി പൊതുവായ പ്രവർത്തനം മാത്രം ചൂണ്ടിക്കാട്ടി സംഭാവന സ്വീകരിക്കാൻ കഴിയില്ല. മതം, സാംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നിങ്ങനെ 5 വിഭാ​ഗങ്ങളിലായി 105 തരം പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഏതാണെന്ന് വ്യക്തമാക്കിയാൽ മാത്രമേ എഫ്സിആർഎ രജിസ്ട്രേഷൻ അനുവദിക്കൂ. ചട്ടഭേദ​ഗതി ആദ്യപടിയാണെന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പാർലമെന്റ് വർഷ കാല സമ്മേളനത്തിൽ എഫ്സിആർഎ ബിൽ എത്തിക്കുമെന്നാണ് സൂചന.


Post a Comment

0 Comments