തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശനത്തിന് സമയം നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് നേരത്തെതന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശൻ ഔദ്യോഗിക വസതിയിൽ താമസമാക്കിയിരുന്നില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂർണമായും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലൊക്കെ മാറ്റം വരുത്താനുണ്ടെന്നാണ് വിവരം

0 Comments