മനില: വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പീന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 29 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പമുണ്ടായത്. ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജൂണ്‍ ആദ്യവാരത്തിലും മിന്‍ഡാനാവോയില്‍ ഭൂചലനം ഉണ്ടായിരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 1300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് വീണ്ടും ഒരു ഭൂകമ്പം കൂടി ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്ത് സുനാമി മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിട്ടിയിട്ടില്ല.

0 Comments