വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി 152 തസ്തികകൾ അനുവദിച്ച് സര്‍ക്കാര്‍

 



തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി 152 തസ്തികകൾ സർക്കാർ അനുവദിച്ചു. 12 മെഡിക്കൽ ഓഫീസർ, 47 നഴ്സിങ് ഓഫീസർ, 60 ഗ്രേഡ് 2 ഫാർമസിസ്റ്റ്, 33 ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടക്കുക. പിഎസ്സി വഴി നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ആരോഗ്യ സ്ഥാപനങ്ങളിൽ നിയമനം മുടങ്ങി കിടക്കുകയായിരുന്നു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധിയായിരുന്നു.

Post a Comment

0 Comments