മലപ്പുറം കരുളായി ശങ്കരന്‍കോട് പ്ലാന്റേഷനില്‍ കാട്ടാന ആക്രമണം; സ്ത്രീക്ക് പരിക്ക്

 



മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്. കരുളായി ശങ്കരൻകോട് പ്ലാന്‍റേഷനിലാണ് സംഭവം. കരുളായി സ്വദേശി സൈനബക്കാണ് പരിക്കേറ്റത്. സൈനബയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനമേഖലയിൽ തേക്ക് വെച്ചുപിടിപ്പിക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന എത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാന സൈനബയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സൈനബയുടെ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരിക്കുകയാണ്.

Post a Comment

0 Comments