'എന്നെ എംഎൽഎ ആക്കിയത് 'രക്ഷാപ്രവർത്തനം', ഒരുപാട് അമ്മമാരുടെ കണ്ണുനീർ നിങ്ങളെ പിന്തുടരും': പിണറായി വിജയനോട് എ.ഡി തോമസ്

 



തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ 'രക്ഷാപ്രവർത്തനം' ആണ് തന്നെ എംഎൽഎ ആക്കിയതെന്ന് എ.ഡി തോമസ്. ആലപ്പുഴ നഗരത്തിലിട്ട് തന്നെയും അജയ് കുര്യാക്കോസിനെയും പട്ടിയെ തല്ലും പോലെ തല്ലി. പിന്നീട് രക്ഷാപ്രവർത്തനം എന്നു പറഞ്ഞു. നിരവധി യുവാക്കളുടെ തലയാണ് ആ സർക്കാരിൻ്റെ കാലത്ത് തല്ലിപ്പൊളിച്ചത്. ഒരുപാട് അമ്മമാരുടെ കണ്ണുനീർ വീണു. ആ ശാപം നിങ്ങളെ പിന്തുടരുമെന്ന് പിണറായി വിജയനോട് എ.ഡി തോമസ്. നിയമസഭയിൽ സംസാരിക്കവെയാണ് എ.ഡി തോമസിൻ്റെ മറുപടി.

നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ്. കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യതയുണ്ട്. എസ്ഐടിയുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരവകുപ്പിന് ഉടൻ കൈമാറും. സർക്കാർ വൈകാതെ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

Post a Comment

0 Comments