കാലിഫോർണിയ: പൂർണഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനെ തുടർന്ന് ലോകകപ്പിലെ അടുത്ത മത്സരത്തിലും ബ്രസീൽ സൂപ്പർ താരം നെയ്മർ കളത്തിലിറങ്ങില്ല. ശനിയാഴ്ച പുലർച്ചെ ആറിന് ഫിലാഡൽഫിയയിൽ ഹെയ്തിക്കെതിരെയാണ് കാനറിപ്പടയുടെ ലോകകപ്പിലെ രണ്ടാം മത്സരം. ആദ്യ മാച്ചിൽ മൊറോക്കൊക്കെതിരെ സമനില വഴങ്ങിയിരുന്നു.
നിലവിൽ മെഡിക്കൽ ടീമിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള താരം കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാൽ നെയ്മറിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ അടുത്ത കളിയ്ക്കായി താരം സ്‌ക്വാഡിനൊപ്പം സഞ്ചരിച്ചേക്കില്ല. നെയ്മർ ശാരീരികക്ഷമത വീണ്ടെടുക്കാനായി ന്യൂജഴ്‌സിയിൽ തന്നെ തുടരുമെന്ന് ബ്രസീൽ മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ആഴ്ചകളായി കളത്തിന് പുറത്താണ് നെയ്മർ. ലോകകപ്പ് സന്നാഹ മത്സരത്തിലും ബ്രസീലിനായി കളിച്ചിരുന്നില്ല. സ്‌കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവാസന മത്സരം

0 Comments