വൈശാഖ മഹോത്സവം കൊട്ടിയൂരിൽ ഇന്ന് വൻ ഭക്തജന തിരക്ക്

 



കൊട്ടിയൂർ വൈശാഖ മഹോത്സവം കൊട്ടിയൂരിൽ ബുധനാഴ്ച വൻ ഭക്തജന തിരക്ക്.ഈ വർഷം വൈശാഖ മഹോത്സവം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്ന് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.ഇന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ആയിരുന്നു കൂടുതലായും കൊട്ടിയൂർ പെരുമാളെ തൊഴാൻ എത്തിയത്.ഉച്ച ശീവേലി വരെ കത്തുന്ന വെയിലിന് അവഗണിച്ചും ഉച്ച ശിവേലിക്ക് ശേഷം മഴയെയും വകവെക്കാതെയായിരുന്നു കൊട്ടിയൂരിലേക്ക് ഭക്തജനങ്ങൾ എത്തിയത്.

ഭക്തജനങ്ങൾക്ക് മഴയും വെയിലും കൊള്ളാതിരിക്കാൻ ദേവസ്വം അക്കരെ സന്നിധാനത്ത് സൗകര്യമൊരുക്കിയത് ഭക്ത ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു.

ബുധനാഴ്ചയും കൊട്ടിയൂലെത്തിയതിൽ 80 ശതമാനത്തിൽ അധികവും കർണാടക ഭക്തജനങ്ങൾ ആയിരുന്നു.രാവിലെ നിർമ്മാല്യം നീക്കി 36 കുടം അഭിഷേകം,

ഉഷപൂജ, സ്വർണകുടം - വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി എന്നിവ നടന്നു.വൈകുന്നേരത്തോടെയാണ് തിരക്കിന് കുറവുണ്ടായത്.

Post a Comment

0 Comments