കോഴിക്കോട്: കോഴിക്കോട് നിപ സംശയിച്ചിരുന്ന രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗിയുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എങ്കിലും കൂടുതൽ പരിശോധനകൾക്കും അന്തിമ സ്ഥിരീകരണത്തിനുമായി സ്രവ സാമ്പിളുകൾ പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നിലവിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
നിപ ഭീതി ഒഴിയുമ്പോഴും സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചു . കൊല്ലം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിൽ രണ്ടു പേർക്കും, തൃശൂരിലും മറ്റു ജില്ലയിലുമായി ഓരോരുത്തർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 205 പേർക്കാണ് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആറു പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ വർഷം ഇതുവരെ ആകെ 281 പേർക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. ഇതിൽ തന്നെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് കർശന ജാഗ്രതാനിർദേശങ്ങൾ നൽകിയിട്ടുണ്ട്

0 Comments