കണിച്ചാർ ഡോ പൽപ്പു മെമ്മോറിയൽ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

 



കണിച്ചാർ: പുതിയ അധ്യയന വർഷത്തെ വരവേറ്റ്  ഡോ പൽപ്പു മെമ്മോറിയൽ സ്കൂളിൽ  വിപുലമായ പരിപാടികളോടെ പ്രവേശനോത്സവവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്  എൻ. വി. മായ സ്വാഗതം ആശംസിച്ചു.  പി.ടി.എ. പ്രസിഡന്റ്  ഷിജു ഇ. സി അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ചാക്കോ തെക്കുന്നേൽ പരിപാടിയുടെ  ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന്, കഴിഞ്ഞ അധ്യയന വർഷത്തിൽ SSLC, Plus Two പരീക്ഷകളിൽ Full A+ നേടിയ വിദ്യാർത്ഥികൾകളെയും, LSS, USS വിജയികളായ പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ . ജിബിൻ ജെയ്‌സൺ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും അനുമോദന പ്രസംഗം നടത്തുകയും ചെയ്തു.സ്കൂളിലേക്ക് പുതുതായി കടന്നുവന്ന നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന ചടങ്ങ് SNDP യോഗം കണിച്ചാർ ശാഖാ പ്രസിഡന്റ് ഇൻ-ചാർജ്രാമകൃഷ്ണൻ എം. എ. നിർവ്വഹിച്ചു. ജിറ്റിൻ ദേവസ്യ, ശ്രീജിത്ത് കെ. കെ., സുമി ടി, ബാലകൃഷ്ണൻ വി. വി, സരോജിനി എം. സി. ,സ്കൂൾ സ്റ്റാഫ് പ്രതിനിധി അനൂപ സി. വി  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വലിയ പങ്കാളിത്തത്തോടെ പായസ വിതരണത്തോടുകൂടിയുമാണ് പരിപാടി സമാപിച്ചത്.

Post a Comment

0 Comments