യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണം; സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്




മലപ്പുറം :യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി വരിനിര്‍ത്തി പെന്‍ഷന്‍ വിതരണം ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. 

പെരുന്നാള്‍ കാലത്തുപോലും സമയബന്ധിതമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.

അതിന് പുറമെയാണ് പാര്‍ടി ഓഫീസില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പെന്‍ഷന്‍ വിതരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Post a Comment

0 Comments